ഇസ്ലാമാബാദ് : കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീരികള്‍ക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിനായി വാര്‍ഷിക പാകിസ്ഥാന്‍ പരിപാടിയായ ‘കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം’ എന്ന പേരില്‍ മുസാഫറാബാദില്‍ നടന്ന പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ (പിഒകെ) അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഷെരീഫിന്റെ സമാധാന പ്രഖ്യാപനം വന്നത്.
Read Also: കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്: 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
‘2019 ഓഗസ്റ്റ് 5-ലെ ചിന്തയില്‍ നിന്ന് ഇന്ത്യ പുറത്തുവരണം, ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയും ഒരു സംഭാഷണം ആരംഭിക്കുകയും വേണം.’ എന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ജമ്മു കശ്മീരും ലഡാക്കും ‘എന്നേക്കും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു’ എന്ന് ഇന്ത്യ, പാകിസ്ഥാനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഉഭയകക്ഷി ബന്ധങ്ങള്‍ തകര്‍ന്നു.
1999-ലെ ലാഹോര്‍ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഏക മാര്‍ഗം ചര്‍ച്ചയാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ചതായിരുന്നു ഈ പ്രഖ്യാപനം.
അതേസമയം, ഭീകരത, ശത്രുത, അക്രമം എന്നിവയില്ലാത്ത ഒരു അന്തരീക്ഷത്തില്‍ പാകിസ്ഥാനുമായി സാധാരണ അയല്‍പക്ക ബന്ധങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Comment