തടവുകാരിൽ രാജ്യസ്നേഹം വളർത്തണം : ഛത്തീസ്ഗഡിലെ ജയില്‍ ലൈബ്രറികളില്‍ ആര്‍എസ്എസ് വാരികകൾ ഉള്‍പ്പെടുത്താന്‍ നിർദ്ദേശം

റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ലൈബ്രറി സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ടു വാരികകളും കണ്ടില്ലെന്നും അതിനാലാണ് ഉത്തരവിറക്കിയതെന്നും ഹിമാന്‍ശു ഗുപ്ത വിശദീകരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ജയില്‍ ലൈബ്രറികളില്‍ ആര്‍എസ്എസ് വാരികകളും ഉള്‍പ്പെടുത്താന്‍ ജയില്‍ ഡിജിപി ഉത്തരവിട്ടു. ആര്‍എസ്എസിന്റെ മുഖപത്രങ്ങളായ ‘ പാഞ്ചജന്യ’, ‘ഓര്‍ഗനൈസര്‍’ എന്നിവ ഉള്‍പ്പെടുത്താനാണ് ജയില്‍ ഡിജിപി ഹിമാന്‍ശു ഗുപ്ത ഉത്തരവിറക്കിയിരിക്കുന്നത്.

റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ലൈബ്രറി സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ടു വാരികകളും കണ്ടില്ലെന്നും അതിനാലാണ് ഉത്തരവിറക്കിയതെന്നും ഹിമാന്‍ശു ഗുപ്ത വിശദീകരിച്ചു. തടവുകാരില്‍ രാജ്യസ്‌നേഹമുണ്ടാക്കാനും സനാതന ധര്‍മം പ്രചരിപ്പിക്കാനും ഈ മാസികകള്‍ സഹായിക്കുമെന്നാണ് ഹിമാന്‍ശു ഗുപ്ത വിശ്വസിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആര്‍എസ്എസ് ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുന്ന വാരികയാണ് പാഞ്ചജന്യ. ഇംഗ്ലീഷ് വാരികയായ ഓര്‍ഗനൈസര്‍ 1947ലാണ് ആരംഭിച്ചത്. സംസ്ഥാനത്തെ 33 ജയിലുകളിലും ഇവ ചേര്‍ക്കാനാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം.

Share
Leave a Comment