കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം പൊട്ടിത്തെറി : ഒരാൾക്ക് ദാരുണാന്ത്യം : രണ്ട് പേരുടെ നില ഗുരുതരം

സ്റ്റീമർ ബ്ലാസ്റ്റായാതാണ് അപകടത്തിന് കാരണമെന്നാണ് വിവരം

കൊച്ചി : കൊച്ചിയിൽ വൻ തീപിടിത്തം. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഒരാൾക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പരിക്കേറ്റ നാല് പേരിൽ രണ്ട് പേരുടെ നില ​ഗുരുതരം. വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. സ്റ്റീമർ ബ്ലാസ്റ്റായാതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഉ​ഗ്ര ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. വലിയ തിരക്കുള്ള ഡി ഡെലി കഫേയിലാണ് അപകടമുണ്ടായത്.

Share
Leave a Comment