മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ തലയില്‍ തുന്നലിട്ട സംഭവം : നഴ്‌സിങ് അസിസ്റ്റന്റിനു സസ്‌പെന്‍ഷൻ

ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി

കോട്ടയം: മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ബ്രഹ്മമംഗലം വാലേച്ചിറ വിസി ജയനെ(51)യാണ് സസ്‌പെന്‍ഡ് ചെയ്തത്.

read also: കോഴിക്കോട് ബസ് അപകടം, ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി എടുത്തത്. ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി എടുത്തിരുന്നു. ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയന്‍ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നു സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടികാണിക്കുന്നു.

Share
Leave a Comment