കോഴിക്കോട് ബസ് അപകടം, ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പൊലീസ് ബസ് ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഇയാള്‍ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read Also: പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ

അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെയാണ് മരണം. ഇന്നലെ വൈകിട്ട് നാലെ കാലോടെ നിയന്ത്രണം വിട്ട് ബസ്മറിഞ്ഞാണ് അപകടം ഉണ്ടായത്. 50ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

Share
Leave a Comment