KeralaLatest News

അടിച്ചുമോനെ ബംമ്പർ ! ക്രിസ്മസ്-നവവത്സര ബംമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ; ഭാഗ്യ നമ്പർ XD387132 

20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേരാണ് കോടീശ്വരന്മാരായത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബംമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ XD387132 എന്ന നമ്പ‍ർ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അർഹമായി.

XG 209286, XA 550363, XC124583, XE 508599, XH 589440, XD 578394, XK 289137, XC 173582, XC 515987, XD 370820, XK 571412, XL 386518, XH 301330, XD 566622, XD 367274, XE 481212, XH340460, XD 239953, XB 289525, XB 325009 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനമായ ഒരുകോടി രൂപയ്ക്ക് അർഹരായത്.ഈ നമ്പറിലെ ഭാഗ്യശാലികൾക്ക് ഒരു കോടി രൂപവീതം ലഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്.

20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബംമ്പർ നറുക്കെടുപ്പിലൂടെ 21 പേരാണ് കോടീശ്വരന്മാരായത്. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക.

തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റുപോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. നറുക്കെടുപ്പിൻ്റെ അവസാന മണിക്കൂറുകളിലും ക്രിസ്മസ്- ന്യൂ ഇയര്‍ ബംമ്പർ വില്‍പന തകൃതിയായിരുന്നു.

shortlink

Post Your Comments


Back to top button