അംബാല: ട്രെയിനിലെ എ.സി കോച്ചില്‍ പരിശോധന നടത്തുന്നതിനിടെ മുഖത്തെ പരിഭ്രമം കണ്ട് വിശദ പരിശോധനയ്ക്ക് വിധേയരാക്കിയ രണ്ട് യുവാക്കളില്‍ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെടുത്തു. ഇവയുടെ രേഖകളോ ഇത് എവിടെ നിന്ന്, എവിടേക്ക് കൊണ്ടുപോകുന്നു എന്നത് സംബന്ധിച്ചോ യുവാക്കള്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മൗനം മാത്രമായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്.
Read Also: തൃശൂർ ചിറ്റാട്ടുകരയില്‍ ഇടഞ്ഞയാന ഒരാളെ കുത്തിക്കൊന്നു : ഇടഞ്ഞത് ചിറക്കൽ ഗണേശൻ
അമൃതസറില്‍ നിന്ന് ന്യൂ ഡല്‍ഹിയിലേക്ക് വരികയായിരുന്ന ശതാബ്ദി എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിന്‍ ഹരിയാനയിലെ അംബാല സ്റ്റേഷനിലെത്തിയപ്പോള്‍ ഗവണ്‍മെന്റ് റെയില്‍വെ പൊലീസിലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് കയറി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ അടുത്തിടെയായി പരിശോധന കര്‍ശനമാക്കിയിരുന്നു. എസി കോച്ചില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് യുവാക്കളെ കണ്ട് സംശയം തോന്നിയത്. എവിടേക്ക് പോകുന്നുവെന്ന ചോദ്യത്തിനും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോഴും മൗനം മാത്രമായിരുന്നു ഇവരില്‍ നിന്ന് ഉണ്ടായത്.
പൊലീസുകാര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ രണ്ട് പേരും പരിഭ്രമിച്ചു. ഇതോടെ ഇവരുടെ ലഗേജ് പരിശോധിക്കുകയായിരുന്നു. 650 ഗ്രാം സ്വര്‍ണമാണ് ഇവര്‍ കൊണ്ടുപോയിക്കൊണ്ടിരുന്നത്. ഇതിന് ഏതാണ്ട് 50 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറയുന്നു. സ്വര്‍ണത്തിന്റെ ഉറവിടത്തെക്കുറിച്ചും എവിടേക്കാണ് കൊണ്ടുപോകുന്നതെന്നതിനെ കുറിച്ചും ഇവര്‍ക്ക് മിണ്ടാട്ടമില്ല. ഒരാളുടെ ബാഗിലാണ് സ്വര്‍ണമുണ്ടായിരുന്നത്. മറ്റ് രണ്ട് പേരുടെ ബാഗുകളില്‍ നിന്ന് ഏതാണ്ട് ഏഴര ലക്ഷം രൂപയുടെ നോട്ടു കെട്ടുകളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്യാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും വേണ്ടി ന്യൂഡല്‍ഹി ആര്‍പിഎഫ് പോസ്റ്റിലേക്ക് കൈമാറിയിട്ടുണ്ട്.
Leave a Comment