ബംഗലൂരുവിൽ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്ത് : വിൽപ്പനക്കാരനെ കരുതൽ തടങ്കലിൽ അടച്ചു

മയക്കുമരുന്ന് കടത്തും വിപണനവും തടയുന്നതിനുള്ള നടപടിയായ പിറ്റ് - എൻഡിപിഎസ് ആക്ട് പ്രകാരം റൂറൽ ജില്ലയിൽ നിന്നും തടങ്കലിൽ അടയ്ക്കുന്ന പതിമൂന്നാമത്തെ ആളാണ് അജു ജോസഫ്

ആലുവ : മയക്ക് മരുന്ന് വിൽപ്പനക്കാരനെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. നായരമ്പലം കുടുങ്ങാശേരി അറയ്ക്കൽ വീട്ടിൽ അജു ജോസഫ് (28)നെയാണ് പൂജപ്പുര സെൻട്രൽ ജയിലിടച്ചത്.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ബംഗലൂരുവിൽ നിന്ന് ടൂറിസറ്റ് ബസിൽ കടത്തുകയായിരുന്ന 70 ഗ്രാം രാസ ലഹരി അങ്കമാലിയിൽ വച്ച് ഇയാളിൽ നിന്ന് പിടികൂടിയിരുന്നു.

കളമശേരിയിൽ നിന്ന് മൂന്ന് ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസിൽ ഇയാൾ പ്രതിയാണ്. മയക്കുമരുന്ന് കടത്തും വിപണനവും തടയുന്നതിനുള്ള നടപടിയായ പിറ്റ് -എൻഡിപിഎസ് ആക്ട് പ്രകാരം റൂറൽ ജില്ലയിൽ നിന്നും തടങ്കലിൽ അടയ്ക്കുന്ന പതിമൂന്നാമത്തെ ആളാണ് അജു ജോസഫ്.

Share
Leave a Comment