കോഴിക്കോട് നഗരമധ്യത്തിൽ ബസ് മറിഞ്ഞ് അപകടം: 50ലേറെ പേർക്ക് പരുക്കേറ്റു

വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്

കോഴിക്കോട്: നഗരമധ്യത്തിൽ ബസ് മറിഞ്ഞ് അപകടം. അരയിടത്ത് പാലത്ത്, പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. സ്കൂൾ കുട്ടികളടക്കം 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.

മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.

Share
Leave a Comment