തൃശൂർ ചിറ്റാട്ടുകരയില്‍ ഇടഞ്ഞയാന ഒരാളെ കുത്തിക്കൊന്നു : ഇടഞ്ഞത് ചിറക്കൽ ഗണേശൻ

ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ഇടഞ്ഞത്

തൃശൂര്‍ : തൃശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. കുത്തേറ്റ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്.

ഗുരുതര പരുക്കേറ്റ ആനന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിരണ്ടോടിയ ആന അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കിലോമീറ്ററുകളോളം ഓടിയ ആനയെ കണ്ടാണിശ്ശേരി ഭാഗത്ത് വെച്ചാണ് തളച്ചത്. ചിറക്കൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് വൈകുന്നേരം 3.45 ഓടെയാണ് ആനയിടഞ്ഞത്.

ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ഇടഞ്ഞത്. പ്രദേശത്ത് ഭീതിപടർത്തിയോടിയ ആനയെ ഊർജിത ശ്രമത്തിനൊടുവിലാണ് തളക്കാനായത്. ആനയുടെ പരാക്രമണത്തിൽ നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

Share
Leave a Comment