കേരള രാഷ്ട്രീയത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവര്‍: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവരാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . കോണ്‍ഗ്രസിലും ബിജെപിയും ഈഴവര്‍ക്ക് അവഗണനാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയലില്‍ ആണ് ഈഴവര്‍ വെറും കറിവേപ്പിലയാണെന്ന് വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Read Also: സെലീനാമ്മയുടെ കല്ലറ തുറന്ന് പോസ്റ്റുമോര്‍ട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു

‘സ്വന്തം സമുദായത്തിന് വേണ്ടി സംഘടനകള്‍ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കള്‍ ആണ് ഈഴവര്‍ക്കുള്ളത്. സ്വന്തക്കാരെ താക്കോല്‍ സ്ഥാനങ്ങളില്‍ തിരുകി കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെ ഇടാനും അവര്‍ സംഘടിതമായി ശ്രമിക്കും. അതിന്റെ അനന്തരഫലമാണ് അധികാരക്കളില്‍ നിന്നുള്ള ഈഴവരുടെ പടിയിറക്കം. കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്. ഇപ്പോള്‍ കെ.ബാബു എന്ന ഒരു ഈഴവ എംഎല്‍എ മാത്രമേയുള്ളൂ. കെപിസിസി പ്രസിഡണ്ട് പോലും തഴയപ്പെടുന്നു.’- വെള്ളാപ്പള്ളി പറഞ്ഞു.

Share
Leave a Comment