പത്തനംതിട്ട : ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച ശേഷം മര്‍ദിച്ചെന്ന് പരാതി. പത്തനംതിട്ട അടൂരില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചത്.
അവശനിലയില്‍ വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഒരു സംഘം യുവാക്കള്‍ വീടിന് മുമ്പില്‍ നിന്ന് വിദ്യാര്‍ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി മദ്യം നല്‍കി മര്‍ദിച്ചത്.
വിദ്യാര്‍ഥിയുടെ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് മര്‍ദനമെന്നാണ് പിതാവ് പറയുന്നു. അടൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി.
Leave a Comment