പത്തനംതിട്ട: കയ്യിൽ ബ്ലേഡുമായി നടുറോഡിൽ പരിഭ്രാന്തി പരത്തി യുവാവ്. അടൂർ നഗരത്തിൽ കെഎസ്ആർടിസി ബസ്സിനുള്ളിലും വഴിയാത്രക്കാരോടും ബഹളം വെച്ച യുവാവിനെ ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്. മദ്യലഹരിയിലായിരുന്നു യുവാവ്
read also: തന്റെ സല്‍പ്പേരിന് കളങ്കം വരുത്തി, 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണം : ബിജെപി നേതാവിന്റെ പരാതിയിൽ ശശി തരൂരിന് സമന്‍സ്
യുവാവിനെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ നിന്ന് പുറത്ത് ചാടാനും ഇയാൾ ശ്രമിച്ചിരുന്നു. യുവാവിന്‍റെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിക്കുമെന്ന് പൊലീസ് അറിയിച്ചു.
Leave a Comment