Latest NewsNewsIndia

പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍: സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം; ഇടപെട്ട് പൊലീസ്

കിഷന്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു

ഭോപ്പാല്‍: പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന ആവശ്യവുമായി മൂത്തമകൻ. മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.സംസ്‌കാരത്തെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ അടിയായതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.

ഇളയമകന്‍ ദേശ് രാജിനൊപ്പമായിരുന്നു 84കാരനായ ധ്യാനി സിങ് ഘോഷ് താമസിച്ചിരുന്നത്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന ധ്യാനി സിങ് ഞായറാഴ്ച മരണപ്പെട്ടു. തുടർന്ന് ഗ്രാമത്തിന് പുറത്തുതാസിച്ചിരുന്ന മൂത്തമകന്‍ കിഷനെ സഹോദരനായ ദേശ് വിവരം അറിയിച്ചു.

read also: സ്‌കൂട്ടറിന് പുറകില്‍ അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത്: പിതാവിനെതിരെ കേസ്

തുടര്‍ന്ന് സ്ഥലത്തെത്തിയ കിഷന്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ ഇവിടെ തന്നെ സംസ്‌കരിക്കണമെന്നത് അച്ഛന്റെ ആഗ്രഹമാണെന്ന് ഇളയമകനും പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. മദ്യലഹരിയിലായിരുന്ന കിഷന്‍ പിതാവിന്റെ മൃതദേഹം രണ്ടായി പകുത്ത് സംസ്‌കാരത്തിന് തനിക്ക് നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ഇളയ മകന്റെ വീട്ടില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button