അയര്‍ലന്‍ഡില്‍ വാഹനാപകടത്തില്‍ 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കാര്‍ലോ: തെക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി കാര്‍ലോ ടൗണില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു, പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ലോ ടൗണിന് സമീപം ഗ്രെഗ്വെനാസ്പിഡോഗില്‍ കറുത്ത ഔഡി എ6 കാര്‍ റോഡില്‍ നിന്ന് തെന്നി മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ചെറുകുരി സുരേഷ് ചൗധരി, ഭാര്‍ഗവ് ചിറ്റൂരി എന്നിവരെയാണ് ഐറിഷ് പോലീസ് തിരിച്ചറിഞ്ഞത്. ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ അനുശോചന സന്ദേശം നല്‍കി.

Read Also:മൂലമറ്റത്ത് തേക്കിന്‍ തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു : കൊലപാതകമാണെന്ന് സൂചന

ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍, കോര്‍ക്കില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, അപകട വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് പറഞ്ഞു. ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.

കൊല്ലപ്പെട്ട 2 പേരും കാര്‍ലോവിലെ സൗത്ത് ഈസ്റ്റ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ (എസ്ഇടിയു) മുന്‍ വിദ്യാര്‍ത്ഥികളാണെന്നും വാടകവീട്ടില്‍ ഒരുമിച്ച് താമസിച്ചവരാണെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരാള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എംഎസ്ഡിയില്‍ ജോലി ചെയ്യുകയായിരുന്നു.

Share
Leave a Comment