
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് 36 മണിക്കൂറിനുള്ളിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളായ ഹരിറാം കോറി, വിജയ് സാഹു, ദിഗ്‌വിജയ് സിംഗ് എന്നിവരാണ് പിടിയിലായത്. മൂവരും മദ്യലഹരിയിലാണ് കുറ്റകൃത്യം നടത്തിയത്.
പ്രതികൾ പെൺകുട്ടിയെ സ്കൂളിൽ വെച്ച് കാലും കൈയും കെട്ടിയിട്ട് ശേഷം കൂട്ടബലാത്സംഗം ചെയ്യുകയും അവശയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു അഴുക്കുചാലിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്ന് എസ്‌എസ്‌പി രാജ് കരൺ നയ്യാർ പറഞ്ഞു. മൂന്ന് പ്രതികളെയും പോലീസ് റിമാൻഡിൽ വിട്ട് ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കാൻ പോലീസ് ശ്രമിക്കുമെന്നും നയ്യാർ വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞതായും കുറ്റകൃത്യത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ചതായും എസ്‌എസ്‌പി പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
ജനുവരി 30 ന് രാത്രിയിൽ ഒരു ഭഗവത് കഥാ പരിപാടിയിൽ പങ്കെടുക്കാൻ പെൺകുട്ടി പോയിരുന്നു. വൈകുന്നേരമായിട്ടും പെൺകുട്ടി തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബവും ഗ്രാമവാസികളും പെൺകുട്ടിയെ അന്വേഷിക്കാൻ തുടങ്ങി.
പിന്നീട് അയോധ്യ കോട്‌വാലി പ്രദേശത്തെ ഒരു ഗ്രാമത്തിന് പുറത്തുള്ള ഒരു അഴുക്കുചാലിന് സമീപം പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Post Your Comments