കേന്ദ്ര ബജറ്റില്‍ ഉറ്റുനോക്കി രാജ്യം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതു ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

Read Also: ആശ്വാസ വാര്‍ത്ത, പാചക വാതക സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ജനം കാത്തിരിക്കുന്നത്. കാര്‍ഷിക, വ്യാവസായിക ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോ?ഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയശേഷം മാര്‍ച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രില്‍ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തില്‍ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.

 

Share
Leave a Comment