തൊടുപുഴ : നഗരസഭ പരിധിയിൽ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും ബാനറുകളും കൊടികളും നഗരസഭ ഫ്ലെക്സ് സ്‌ക്വാഡ്ന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും ഹൈകോടതി ഉത്തരവിന് വിരുദ്ധമായി കണ്ടെത്തിയ ബോർഡ്കളും കൊടികളും കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതിയും ഡിജിപി യും നിർദ്ദേശിച്ച പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യുവാൻ നഗരസഭ തൊടുപുഴ പോലീസിന് ലിസ്റ്റ് സഹിതം കത്ത് നൽകിയിരുന്നു.
തുടർന്ന് നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദേവസേനന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യവിഭാഗം അനധികൃത ഫ്ലെക്സ് ബോർഡുകൾ കൊടികൾ മുതലായവ പോലീസ് സാന്നിധ്യത്തിൽ നീക്കം ചെയ്തു. അനധികൃതമായി ബോർഡ്, കൊടികൾ സ്ഥാപിച്ചവർക്ക് എതിരെ ഹൈകോടതി നിർദേശങ്ങൾ പാലിച്ചു കൊണ്ട് പിഴ ഈടാക്കുന്നത് ആണ് എന്നും സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്തു ഫ്ലെക്സ് ബോർഡുകൾ, ബാനറുകൾ മറ്റും അനധികൃതമായി സ്ഥാപിക്കുന്നതിന് ഹൈകോടതി കടുത്ത നിയന്ത്രണം ഏർപെടുത്തിയ പശ്ചാലത്തിൽ, കോടതി വിധികളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ തൊടുപുഴ ടൗണിൽ അനധികൃത ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭ കർശന നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട് എന്നും തൊടുപുഴ നഗരസഭ പരിധിയിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നവർക്ക് എതിരെ ഫൈൻ ഉൾപ്പെടെയുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
അനുമതി ഇല്ലാതെ ബോർഡുകൾ സ്ഥാപിച്ചാൽ ഓരോ ബോർഡിനും 5000 രൂപ പിഴയും നീക്കം ചെയ്യുന്നതിന്റെ ചിലവും ഈടാക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ അനുമതി ഇല്ലാതെ പരസ്യബോർഡ് സ്ഥാപിച്ചാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുവാനും കോടതി ഉത്തരവ് ഉള്ളതാണ്.
Leave a Comment