Latest NewsKerala

ഇൻസ്റ്റ​ഗ്രാമിൽ ലൈക്കടിച്ച് തുടങ്ങിയ ബന്ധം: ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ചോറ്റാനിക്കരയിലെ യുവതിയുടെ സംസ്കാരം ഇന്ന്

കൊച്ചി: ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിൻറെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചാണ് പോസ്റ്റ്‍‍മോർട്ടം നടത്തുക. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.

ആൺ സുഹൃത്തിൻറെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരി ഇന്നലെയാണ് മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൻറെ പശ്ചാത്തലത്തിൽ പ്രതി അനൂപിനെതിരെ കൊലപാതക കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകും. നിലവിൽ വധശ്രമ കേസും ബലാൽസംഗ കേസുമാണ് അനൂപിനെതിരെ ചുമത്തിയിട്ടുള്ളത്.

പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.

ആദ്യം ലൈക്കടിച്ചും തുടർന്ന് ഫോളോ ചെയ്തും മെസേജുകൾ അയച്ചുമാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. ഇത്തരമൊരു സൗഹൃദത്തിൽ ജീവൻ തന്നെ ബലി കൊടുക്കേണ്ടി വന്നവരിൽ ഒരാളായി മാറി എറണാകുളം ചോറ്റാനിക്കരയിലെ പെൺകുട്ടി. ആറ് ദിവസം വെൻറിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്.

ക്രിമിനൽ വാസനയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെൺകുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ഇരുവരും വഴയിൽ കണ്ട് ആരംഭിച്ച സൗഹൃദമാണ് അമ്മയെ പോലും എതിർക്ക് വീടിന് അകത്തേക്ക് എത്തിയത്. ലഹരി ഉപയോ​ഗിക്കാൻ അനൂപ് സ്ഥിരമായി പെൺകുട്ടിയിൽ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button