ഇന്ത്യ പോസ്റ്റിനെ വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കും : അഞ്ചുലക്ഷം വനിതകള്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കും

സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയ്ക്ക് 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

കൂടാതെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉണര്‍വിന് ഇത് കരുത്തുപകരും. സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയ്ക്ക് 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നവീകരണ പ്രക്രിയയിലൂടെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഫണ്ട് അനുവദിക്കുക. ഇതുവരെ 1.5 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളെ വാണിജ്യമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടും ധനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തി. അഞ്ചുലക്ഷം വനിതകള്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും ധനമന്ത്രി പറഞ്ഞു.

എംഎസ്എംഇകളുടെ ക്രെഡിറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ക്രെഡിറ്റ് ഗ്യാരണ്ടി കവര്‍ വര്‍ദ്ധിപ്പിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. കയറ്റുമതി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ക്ക് 20 കോടി രൂപ വരെ വായ്പ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment