കൊച്ചി: ചോറ്റാനിക്കര പോക്‌സോ അതിജീവിതയുടെ മരണത്തില്‍ പ്രതി അനൂപിന്റെ മൊഴി പുറത്ത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രിയും അനൂപ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു എന്നാണ് മൊഴി. വീട്ടില്‍ വെളിച്ചം കണ്ടപ്പോള്‍ പെണ്‍കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതി. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതി അനൂപിനെ പൊലീസ് അയാളുടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പൊലീസിന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്.
Read Also:മൃതദേഹം സ്യൂട്ട്‌കേസിലും കാര്‍ഡ് ബോര്‍ഡ് പെട്ടിയിലുമാക്കി പാലത്തിന് താഴെയെറിഞ്ഞു
പെണ്‍കുട്ടിയെ അതിക്രൂരമായി ആക്രമിച്ച ഞായറാഴ്ച രാത്രിയും പ്രതി അനൂപ് വീട്ടിലെത്തിയിരുന്നു. വീട്ടിനകത്തേക്ക് കയറിയില്ല. വീട്ടില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ തിരിച്ചു പോയി. കുട്ടിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് കരുതിയാണ് വീട്ടിലേക്ക് തിരികെ പോയതും ഒളിവില്‍ പോകാതിരുന്നതെന്നുമാണ് അനൂപ് പൊലീസിന് നല്‍കിയ മൊഴി.
പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതിക്രൂരമായ ആക്രമണത്തിന് കുട്ടി ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ഷാള്‍ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണ് ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ പെണ്‍കുട്ടിക്ക് മസ്തിഷ്‌ക്ക മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം ഉച്ചക്ക് ശേഷം മൃതദേഹം തൃപ്പൂണിത്തുറ പള്ളിയില്‍ സംസ്‌കരിച്ചു. അനൂപിനെതിരെ നരഹത്യക്കുറ്റം കൂടി പൊലീസ് ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Leave a Comment