ബജറ്റ് സാധാരണക്കാർക്ക് ഗുണം ചെയ്യും : 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ല

പുതിയ ഘടനകളുമായി പുതിയ ആദായ നികുതി ബിൽ അടുത്ത ആഴ്ച നിലവിൽ വരും

ന്യൂഡൽഹി: ഇടത്തരം നികുതിദായകർക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലെ മുഖ്യ ആകർഷണം. പ്രധാനമായും 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി.

വയോജനങ്ങൾക്ക് നികുതി ഇളവ് സംബന്ധിച്ച് വൻ പ്രഖ്യാപനവും ബജറ്റിലുണ്ടായി. പ്രായമായവർക്ക് നാല് വർഷത്തേക്ക് പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയും. പുതിയ ഘടനകളുമായി പുതിയ ആദായ നികുതി ബിൽ അടുത്ത ആഴ്ച നിലവിൽ വരും.

ടിഡിഎസിന്റെ പരിധി 7 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തിയതായി ധനമന്ത്രി പറഞ്ഞു. വാടകയുടെ ടിഡിഎസ് പരിധി 6 ലക്ഷം രൂപയായി ഉയർത്തി.
ഇതെല്ലാം മധ്യവർഗത്തിന് ഏറെ ഗുണകരമാകുന്നതാണ്.

പുതിയ ആദായ നികുതിഘടന

0-4 ലക്ഷം രൂപ- ഇല്ല

4-8 ലക്ഷം രൂപ- 5%

8-12 ലക്ഷം രൂപ- 10%

12-16 ലക്ഷം രൂപ-15%

16-20 ലക്ഷം രൂപ- 20%

20-24 ലക്ഷം രൂപ –25%

24 ലക്ഷത്തിന് മുകളിൽ – 30%

(ടാക്സ് റിബേറ്റ് ഉളളതു മൂലം 12,75,000 രൂപ വരെ വരുമാനമുള്ള ആളുകൾക്ക് ആദായനികുതി ഇല്ല).

Share
Leave a Comment