KeralaLatest NewsNews

പരാതി നല്‍കിയിട്ട് ഈസി ആയി പോകാം എന്ന് നടി കരുതേണ്ട: രാഹുല്‍ ഈശ്വര്‍

കൊച്ചി: നടിയുടെ പരാതിയില്‍ പൊലീസ് കഴമ്പില്ല എന്ന് കണ്ടെത്തി കോടതിയില്‍ പറഞ്ഞതാണെന്ന് രാഹുല്‍ ഈശ്വര്‍. വീണ്ടും തനിക്ക് എതിരെ കേസ് എടുത്തു. നിയമം കണ്‍മുന്നില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. പുരുഷന് എതിരെ കേസ് എടുക്കല്‍ ആണ് ഈ നാട്ടിലെ പുരോഗമനം. നടിക്ക് എതിരെ മാനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കും. അപകീര്‍ത്തിപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കും.

Read Also: ജപ്പാനിൽ ഇനി ‘മെയ്ഡ്-ഇൻ-ഇന്ത്യ’ ജിംനി 5-ഡോർ അരങ്ങ് വാഴും : കയറ്റുമതി യാത്രയിലെ സുപ്രധാന ചുവടുവയ്പുമായി മാരുതി സുസുക്കി

എന്താണ് കേസ് വന്നാല്‍ ഉള്ള ബുദ്ധിമുട്ട് എന്ന് ഹണി റോസ് മനസ്സിലാക്കണം. മൂഡിന് അനുസരിച്ച് പരാതി നല്‍കിയിട്ട് ഈസി ആയി പോകാം എന്ന് നടി കരുതേണ്ട. ആരെങ്കിലും പ്രകോപിച്ചിട്ടാകും നടി വീണ്ടും പരാതി നല്‍കിയതെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ ഇന്നലെയാണ് കേസ് എടുത്തത്. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ രാഹുല്‍ ഈശ്വര്‍ പെരുമാറിയെന്ന് കാണിച്ച് നടി വീണ്ടും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ജനുവരി 11നാണ് നടി രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി നടി രംഗത്ത് എത്തിയത്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിനെ തിരിയാന്‍ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും നടി പറഞ്ഞു.

പരാതിയ്ക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button