KeralaLatest News

‘ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല, മുൻപും ഉപദ്രവിച്ചു’- അമ്മ ശ്രീതുവിന്റെ മൊഴി, അമ്മാവനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നൽകി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നതായി ശ്രീതുവിന്റെ മൊഴി.

ദേവേന്ദുവിനെ ഹരികുമാർ നേരത്തെയും എടുത്തെറിഞ്ഞിരുന്നതായി അമ്മ ശ്രീതുവിന്റെ മൊഴി നൽകി. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാർ വിശ്വസിച്ചു. ശ്രീതു ശുചിമുറിയിൽ പോയ സമയത്താൻ് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ ശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. അതേസമയം ശ്രീതുവിനെ തൽക്കാലം ചോദ്യം ചെയ്യില്ല. ആവശ്യമെങ്കിൽ പിന്നീട് ചോദ്യം ചെയ്യും.

കുഞ്ഞിൻ്റെ മാതാവ് ശ്രീതു മഹിളാ മന്ദിരത്തിൽ തുടരും. കേസിൽ അമ്മാവൻ ഹരികുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായുള്ള പ്രശ്നത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.എങ്ങനെ കൊന്നും എപ്പോൾ കൊന്നു ആര് കൊന്നു എന്നതിനൊക്കെ ഉത്തരമായി.

അവശേഷിക്കുന്ന ചോദ്യങ്ങൾ എന്തിന് വേണ്ടി, മറ്റാർക്കെങ്കിലും പങ്കുണ്ടോ. കുഞ്ഞിന്റെ അച്ചനെയും മുത്തശ്ശിയെയും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു. അമ്മയുടെ പങ്ക് തെളിയിക്കുന്ന ഒന്നും ഇതുവരെ കിട്ടിയിട്ടുമില്ല. ഇവർ ഇപ്പോൾ പൂജപ്പുര മഹിളാ മന്ദിരത്തിൽ സർക്കാർ സംരക്ഷണത്തിലാണ്. ബന്ധുക്കളാരും ഏറ്റെടുക്കാൻ വരാത്തതോടെയാണ് അങ്ങോട്ടേക്ക് മാറ്റിയത്. വേണ്ടി വന്നാൽ വീണ്ടും ചോദ്യം ചെയ്തേക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button