KeralaLatest NewsNews

ഷെറിന്റെ ജയില്‍ മോചനത്തിന് തിരിച്ചടി: ശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനനെതിരെ കോണ്‍ഗ്രസ്. സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. അതേസമയം, ഫയല്‍ ഇതുവരെ രാജ് ഭവന് സര്‍ക്കാര്‍ കൈമാറിയിട്ടില്ല.

Read Also: അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ വാര്‍ഷികത്തില്‍ പ്രതികാരം ചെയ്യും : പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി

സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയില്‍ ഉപദേശ സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. കണ്ണൂര്‍ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. ഈ തീരുമാനം പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഷെറിനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ മന്ത്രിസഭയിലെ ഏത് ഉന്നതനാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, ഭാസ്‌കര കാരണവരുടെ ബന്ധുക്കളും ഗവര്‍ണറെ സമീപിച്ചേക്കും. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടിയെന്നാണ് ബന്ധുക്കളുടെ പ്രതികരണം. പുറത്ത് വിവാദം ശക്തിപ്പെടുമ്പോഴും ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള ശുപാര്‍ശ രാജ് ഭവനിലെത്തിയിട്ടില്ല. മുഖ്യമന്ത്രി കണ്ട ശേഷമാകും ഫയല്‍ ഗവര്‍ണര്‍ക്ക് അയക്കുക. ഫയല്‍ വരട്ടെയെന്നാണ് രാജ് ഭവന്റെ പ്രതികരണം. തീരുമാനം നിയമപരമാണോയെന്ന് പരിശോധിക്കും. പരാതികളെത്തിയാല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button