വീട്ടില്‍ ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത് : ദേവീദാസന്റെ ഭാര്യ

തിരുവനന്തപുരം:: ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടില്‍ വന്നിട്ടില്ലെന്ന് ദേവീദാസന്റെ ഭാര്യ. വീട്ടില്‍ മന്ത്രവാദം നടക്കുന്നില്ല. ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നതെന്നും ദേവീദാസന്റെ ഭാര്യ പറയുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദേവീദാസന് ബന്ധമില്ല. സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. കുട്ടി മരിച്ച വിവരം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

Read Also: ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരത്തിന് സച്ചിൻ അർഹനായേക്കും

എന്നാല്‍ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള കരിക്കകം സ്വദേശിയായ ജോത്സ്യന്‍ ശംഖുമുഖം ദേവീദാസന്‍ എന്ന പ്രദീപിന്റെ വീട്ടില്‍ അര്‍ധരാത്രി കഴിഞ്ഞും പൂജകള്‍ നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ജോത്സ്യം പഠിക്കാനെന്ന് പറഞ്ഞ് നിരവധിയാളുകള്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രായമായവരാണ് കൂടുതലും വരുന്നത്. ദുര്‍മന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്നും അയല്‍ക്കാര്‍ ആരോപിക്കുന്നു. അയല്‍ക്കാരുമായി അധികം അടുപ്പമൊന്നുമില്ലാത്ത പ്രകൃതക്കാരനാണ് ഇയാള്‍. മുമ്പ് ഇയാള്‍ ടൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇതോടെ കേസിലേക്ക് മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് പൊലീസ് ദേവീദാസനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

 

Share
Leave a Comment