ദേവേന്ദുവിനെ കിണറ്റിലേയ്‌ക്കെറിഞ്ഞത് ജീവനോടെ: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ദേവേന്ദുവിന്റേത് മുങ്ങി മരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ കയ്യില്‍ രണ്ട് പാടുകളുണ്ട്. കിണറ്റിലേക്കെറിയവേ കൈ ഇടിച്ചതാകാം എന്ന് നിഗമനം.

Read Also: 14കാരി പ്രസവിച്ചു, പെണ്‍കുട്ടി ഗര്‍ഭിണിയായത് ബന്ധുവായ 14കാരനില്‍ നിന്ന് : സംഭവം ഇടുക്കിയില്‍

ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവനാണെന്ന് സമ്മതിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാല്‍ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം ഇതിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം കിട്ടിയതായും കണക്കുകൂട്ടല്‍.

ഹരികുമാറും കുഞ്ഞിന്റെ മാതാവ് ശ്രീതുവും തമ്മിലുള്ള വാട്ആപ്പ് ചാറ്റ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇപ്പോള്‍ ശ്രീതുവിനെയും ഭര്‍ത്താവ് ശ്രീജിത്തിനേയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യുകയാണ്. മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. ഹരികുമാര്‍ ഇടയ്ക്ക് ചില കാര്യങ്ങള്‍ മാറ്റിപ്പറയുന്നതായി ഡിവൈഎസ്പി പറഞ്ഞു.

 

Share
Leave a Comment