പൊടിലി : വിവാഹമോചിതയും കുട്ടികളില്ലാത്തതുമായ തന്റെ ഇളയ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രകാശം ജില്ലയിലെ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 2024 ഫെബ്രുവരി 2 ന് പൊടിലിയിലെ ഒരു പെട്രോൾ പമ്പിന് സമീപം നടന്ന കുറ്റകൃത്യത്തിന് മാലപതി അശോക് കുമാർ (30) എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
വലിയ കടബാധ്യതയുള്ള കുമാർ വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഒരു കോടി രൂപയ്ക്ക് സഹോദരിയെ ഇൻഷ്വർ ചെയ്യാനും അവരെ കൊല്ലാനും ഇൻഷുറൻസ് തുക അവകാശപ്പെടാൻ മരണത്തെ അപകടമാക്കി ചിത്രീകരിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്.
സംഭവദിവസം ആശുപത്രി സന്ദർശനത്തിനെന്ന വ്യാജേന കുമാർ തന്റെ സഹോദരിയെ കാറിൽ ഓങ്കോളിലേക്ക് കൊണ്ടുപോയി. തുടർന്ന് ഉറക്ക ഗുളികകൾ നൽകി തിരികെ വരുന്ന വഴി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു.
120 (ബി), 302, 201 എന്നിവയുൾപ്പെടെ ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Post Your Comments