Latest NewsKeralaIndia

‘അതിഥി’ തൊഴിലാളികൾ വാഴുന്ന കേരളം! കൂട്ടത്തല്ലും കൊലപാതകവും പതിവ്

കേരളത്തിൽ മലയാളികളെ അധികം കണ്ടില്ലെങ്കിലും ഇപ്പോൾ കൂടുതൽ കാണുന്നത് അന്യസംസ്ഥാന തൊഴിലാളികളെ ആണ്. മലയാളം കഷ്ടപ്പെട്ട് പറയുന്ന ഇവർ കയ്യടക്കാത്ത ഒരു മേഖലയും ഇപ്പോൾ ഇല്ല. ഇതിനിടെ ഇവർ തമ്മിൽ തല്ലും കൊലപാതകവുമുൾപ്പെടെ പല കുറ്റകൃത്യങ്ങളിലും പങ്കാളികളുമാകുന്നു. ഏറ്റവും ഒടുവിൽ വന്ന വാർത്ത, മൊബൈൽ ഫോണിനെച്ചൊല്ലി ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റം കൂട്ടയടിയായി മാറിയതാണ്.

നാദാപുരം കല്ലാച്ചിയില്‍ സംസ്ഥാനപാതയ്ക്ക് സമീപം എസ്ബിഐക്ക് മുന്‍പില്‍ വച്ചാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തല്ല് നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു സ്ത്രീയും അഞ്ച് പുരുഷന്‍മാരും അടങ്ങുന്ന സംഘം തമ്മിലടിച്ചത്.

ബംഗാള്‍ സ്വദേശികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കല്ലാച്ചി മാര്‍ക്കറ്റിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുമായി ആദ്യം ഒരു സ്ത്രീയും ഭര്‍ത്താവും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയില്‍ അവസാനിക്കുകയുമായിരുന്നു. സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതി ഇറച്ചിക്കടയിലെ ജീവനക്കാരനെ ചെരുപ്പൂരി അടിക്കുന്നതും തുടര്‍ന്ന് കൂട്ട അടി നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button