KeralaLatest News

എറണാകുളം റൂറൽ ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം മയക്കുമരുന്ന് കേസുകൾ

രാസലഹരി നിർമ്മാണ വിപണന ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ വംശജൻ ഹംഗാര പോളിനെ ബംഗലൂരുവിൽ ചെന്ന് സാഹസികമായി പിടികൂടിയത് കഴിഞ്ഞ വർഷമാണ്

ആലുവ : ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ ജില്ലയിൽ മയക്ക് മരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 2037 കേസുകൾ രജിസ്റ്റർ ചെയ്തു. 2217 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 10 എണ്ണം കൊമേഷ്യൽ ക്വാണ്ടിറ്റി കേസുകളാണ്.

മയക്ക് മരുന്ന് വേട്ടയിൽ 270 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. എം ഡി എം എ യും, മെത്താ ഫിറ്റാമിനും ‘കൂടി രണ്ടര കിലോ ഗ്രാം, ഹെറോയിൻ 230 ഗ്രാം, ഹാഷിഷ് ഓയിൽ 90 ഗ്രാം, ബ്രൗൺ ഷുഗർ 180 ഗ്രാം, എൽ എസ് ഡി സ്റ്റാമ്പ് 8 എണ്ണം, കഞ്ചാവ് ബീഡി 1650 എണ്ണം എന്നിവയും ഇതിൽ ഉൾപ്പെടും. ഗ്രോബാഗിൽ വളർത്തിയിരുന്ന 13 കഞ്ചാവ് ചെടികളും ഈ കാലയളവിൽ കണ്ടെത്തി. മയക്ക് മരുന്ന് വിൽപ്പനയും, ഉപയോഗവും തടയുന്നതിൻ്റെ ഭാഗമായുള്ള പിറ്റ് എൻ ഡി പി എസ് പ്രകാരം 12 പേരെ കരുതൽ തടങ്കലിൽ അടച്ചു.

രാസലഹരി നിർമ്മാണ വിപണന ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ വംശജൻ ഹംഗാര പോളിനെ ബംഗലൂരുവിൽ ചെന്ന് സാഹസികമായി പിടികൂടിയത് കഴിഞ്ഞ വർഷമാണ്. മയക്കുമരുന്ന് മേഖലയിൽ കുക്ക് എന്നറിയപ്പെടുന്ന ഇയാൾ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എ എത്തിക്കുന്നതിൽ പ്രധാനി ആയിരുന്നു. കഴിഞ്ഞ വർഷം100 കിലോഗ്രാം തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഒരു കിലോ എം.ഡി.എം.എയുമായി സർമീൻ അക്തർ എന്ന യുവതിയെ പിടികൂടിയത് 2024 ജൂണിലാണ്. 50 ലക്ഷത്തിലേറെ വില വരുന്ന രാസലഹരി ഡൽഹിയിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് തീവണ്ടി മാർഗം കടത്തുകയായിരുനു. ആലുവ റയിൽവേ സ്റ്റേഷനിൽ വച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കാലടി ചന്ദ്രപ്പുര ഭാഗത്ത് നിന്നാണ് മൂന്നുറു ഗ്രാം എം.ഡി.എ പി ടി കൂടിയത്.

അങ്കമാലിയിൽ ഇരുന്നുറ് ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ മൂന്നു പേർ പിടിയിലായിരുന്നു. ബംഗലൂരുവിൽ നിന്നും ബൊലേറെ വാഹനത്തിൽ കടത്തിയ ടീമിനെ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ച് പിന്തുടർന്നാണ് പിടികൂടിയത്. ലഹരി വിരുദ്ധ ദിനത്തിൽ അങ്കമാലിയിലും നെടുമ്പാശേരിയിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ ലക്ഷങ്ങൾ വിലവരുന്ന 375 ഗ്രാമോളം രാസലഹരിയുമായി രണ്ട് പേരെ പിടികൂടിയിരുന്നു. സോപ്പുപെട്ടികളിലായി 20 ലക്ഷത്തോളം രുപയുടെ ഹെറോയിൻ കടത്തിയ കേസിൽ മൂന്നംഗ സംഘത്തെയാണ് കാലടിയിൽ പിടികൂടിയത്. ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടയായിരുന്നു ഇത്.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ക്ലീൻ നടക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായുള്ള റെയ്ഡിൽ കഴിഞ്ഞയാഴ്ച പെരുമ്പാവൂർ മുടിക്കൽ ഭാഗത്ത് നിന്ന് അഞ്ഞൂറ് ചാക്ക് കളിലായി സൂക്ഷിച്ച 3 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button