കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീ: കൊലകള്‍ക്ക് പിന്നില്‍ അന്ധവിശ്വാസം

 

പാലക്കാട് : നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര അന്ധവിശ്വാസി. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്നാണ് ചെന്താമര സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് നല്‍കിയ മൊഴി. കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞിരുന്നുവെന്നും സജിതയുടെ കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ അന്ധവിശ്വാസമാണ് മുടി നീട്ടി വളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്.

Read Also: ഡൊണാള്‍ഡ് ട്രംപുമായി ഫോണിൽ സംവദിച്ച് നരേന്ദ്രമോദി : ഫെബ്രുവരിയില്‍ പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചേക്കും

വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറിയാണ് സജിതയെ അന്ന് വെട്ടിയത്. ‘നീണ്ട മുടിയുള്ള സ്ത്രീ യാണ്’ ഭാര്യ പിണങ്ങി പോകാന്‍ കാരണമെന്ന് ഏതോ ജോത്സ്യന്‍ പറഞ്ഞുവെന്ന് 5 വര്‍ഷം മുന്‍പ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. സജിതയാണ് ഇതെന്ന് ഉറച്ചു വിശ്വസിച്ച ഇയാള്‍ സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചു പുലര്‍ത്തി. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭര്‍ത്താവിനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്. അയല്‍പ്പക്കത്തെ വേറെ രണ്ടു സ്ത്രീകളേയും ഇയാള്‍ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിതിരുന്നു.

 

Share
Leave a Comment