
ലക്‌നൗ: വധഭീഷണി റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ മലയാളി നൃത്ത സംവിധായകനും നിര്‍മാതാവുമായ റെമോ ഡിസൂസ കുംഭമേളയില്‍ പങ്കെടുക്കാനെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ അദ്ദേഹം പങ്കെടുക്കുകയും ഗംഗാ നദിയില്‍ പുണ്യസ്നാനം നടത്തുകയും ചെയ്തു. അദ്ദേഹത്തിനൊപ്പം ഭാര്യ ലിസെല്ലെ ഡിസൂസയും ഉണ്ടായിരുന്നു. കുംഭ മേളയില്‍ പങ്കെടുത്തതിന്റെ വീഡിയോകളും ചിത്രങ്ങളും റെമോ ഡിസൂസ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
Also Read: കൊല്ലപ്പെട്ട രാധയുടെ തലമുടിയും കമ്മലുകളും വയറ്റിനുള്ളില്‍; ചത്തത് നരഭോജി കടുവതന്നെ
കുംഭ മേളയിലെ വളരെയധികം പ്രധാന്യമുള്ള ചടങ്ങായ പുണ്യസ്നാനം ചെയ്യുന്നതിന്റെ വീഡിയോ ആണ് റെമോ പങ്കുവെച്ചത്. മുഖം ഭാഗികമായി മറച്ച് കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് അദ്ദേഹം കുഭമേളയ്ക്ക് എത്തിയത്.
സ്വാമി കൈലാസാനന്ദ് ഗിരി മഹാരാജില്‍ നിന്ന് അദ്ദേഹം അനുഗ്രഹം സ്വീകരിച്ചു. മറ്റൊരു വീഡിയോയില്‍ റെമോയും ലിസെല്ലും ആത്മീയ ഗുരുവിനെ കണ്ടുമുട്ടുന്നതും തങ്ങളുടെ ആത്മീയ അന്വേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതും കാണാം.
റെമോ ഡിസൂസ, കപില്‍ ശര്‍മ, രാജ്പാല്‍ യാദവ്, സുഗന്ധ മിശ്ര എന്നിവര്‍ക്ക് വധഭീഷണി ലഭിച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ മുംബൈയിലെ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്.
ബിഷ്ണു എന്ന പേരിലുള്ള ഒരു ഇമെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണിസന്ദേശം ലഭിച്ചത്. വ്യക്തികളെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും സന്ദേശത്തില്‍ പറയുന്നു. സല്‍മാന്‍ ഖാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന കപില്‍ ശര്‍മ അവതാരകനായി എത്തുന്ന പരിപാടിയുമായി ഭീഷണിക്ക് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു ഇമെയില്‍ നടന്‍ രാജ്പാല്‍ യാദവിനും ലഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.
Post Your Comments