Latest NewsKeralaNews

കൊല്ലപ്പെട്ട രാധയുടെ തലമുടിയും കമ്മലുകളും വയറ്റിനുള്ളില്‍; ചത്തത് നരഭോജി കടുവതന്നെ

വയനാട് : മാനന്തവാടിയില്‍ ചത്തത് നരഭോജി കടുവതന്നെ. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കടുവയുടെ വയറ്റില്‍ നിന്നും കൊല്ലപ്പെട്ട രാധയുടെ തലമുടിയും കമ്മലുകളും കണ്ടെത്തി. കഴുത്തിലെ പരിക്കുകളാണ് കടുവയുടെ മരണകാരണം. കടുവയുടെ വയറ്റില്‍ നിന്നും മരിച്ച സ്ത്രീയുടെ തലമുടിയും വസ്ത്രത്തിന്റെ ഭാഗങ്ങളും കമ്മലുകളും കണ്ടെത്തി. പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. വനത്തിനുള്ളില്‍ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് കടുവക്ക് പരിക്കേറ്റതെന്നും കഴുത്തില്‍ നാലു മുറിവുകളാണുണ്ടായിരുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

Read Also: ആലുവയിൽ കർണ്ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കൂറുകൾക്കകം പിടികൂടി റൂറൽ ജില്ലാ പോലീസ്

വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് ഇന്ന് പുലര്‍ച്ചെ 2.30 ഓടെ പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്തായിരുന്നു കടുവയെ ആദ്യം അവശനിലയില്‍ കണ്ടത്. 2 മണിക്കൂര്‍ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button