മദ്യവില കൂടിയതറിഞ്ഞില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് റേഷന്‍ ഉറപ്പുവരുത്തുവാന്‍ ഉള്ള ഉത്തരവാദിത്വം സര്‍ക്കാരിനെ പോലെ തന്നെ റേഷന്‍ വ്യാപാരികള്‍ക്കുമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളോട് വിരോധമുള്ള സമീപനം സ്വീകരികുന്നില്ല. രാഷ്ട്രീയ പ്രേരിതമായി വിഷയത്തെ കാണുന്ന ചിലരുണ്ട്.

വ്യാപാരികള്‍ ഉന്നയിച്ച 4 ആവശ്യങ്ങളില്‍ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാന്‍ പറ്റൂവെന്നും കടകള്‍ അടച്ചിട്ടാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Read Also: പോക്സോ കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മദ്യവില കൂടിയതറിയില്ല. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രം. അസംസ്‌കൃതവസ്തുക്കളുടെ വില കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ മദ്യത്തിന്റെ വില കൂടുന്നത്. അത്തരത്തിലുള്ള ചെറിയ വര്‍ദ്ധനവാകാം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വില കൂട്ടാത്ത ഒന്നാണ് മദ്യം.

ന്യായമായ വിലയ്ക്ക് നല്ല മദ്യം എത്തിക്കുകയാണ് സര്‍ക്കാര്‍. നല്ല മദ്യം എത്തിക്കുക എന്ന ഉത്തരവാദിത്തം ഗവണ്‍മെന്റിന് ഉണ്ടെന്നും അത് ബിവറേജസ് കോര്‍പ്പറേഷന്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share
Leave a Comment