Devotional

വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ വെയ്ക്കണം?

വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ വെയ്ക്കണം? ഭക്തര്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം

എല്ലാവരുടെയും ആഗ്രഹം തന്നെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവി തന്നില്‍ സന്തുഷ്ടരായിരിക്കണമെന്നും ദേവിയുടെ കൃപ നിലനിര്‍ത്തണമെന്നുമാണ് അല്ലെ.

ഇതിനായി മിക്ക ആളുകളും ലക്ഷ്മി ദേവിയെ പൂര്‍ണ്ണമായ നിയമത്തില്‍ തന്നെ ആരാധിക്കുന്നു. എന്നാല്‍ നിങ്ങളുടെ ആരാധന വിജയകരമാകണമെങ്കില്‍ ലക്ഷ്മി ദേവി (Goddess Lakshmi) നിങ്ങളെ പ്രസാദിപ്പിക്കുകയും വീട്ടില്‍ സന്തോഷമുണ്ടാകുകയും ചെയ്യണമെങ്കില്‍ ലക്ഷ്മി ദേവിയുടെ ഏത് തരത്തിലുള്ള ചിത്രമോ ചിത്രത്തിനെ ആരാധിക്കണമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.

ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനായി പലരും പല ചിത്രവും വീട്ടിലേക്ക് കൊണ്ടുവരുന്നു അത് ശരിയല്ല. ലക്ഷ്മി ദേവിയുടെ ചിത്രം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം.അല്ലാത്തപക്ഷം ഇത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

 

1. ലക്ഷ്മി ദേവിയുടെ ചിത്രത്തില്‍ ആന (Elephant in Goddess Lakshmi Photo) ഉണ്ടാകുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. മഹാലക്ഷ്മിയുടെ ഇരുഭാഗത്തും ആനകള്‍ ഒഴുകുന്ന വെള്ളത്തില്‍ നില്‍ക്കുകയും നാണയങ്ങള്‍ പെയ്യുകയും ചെയ്യുന്നുണ്ടെങ്കില്‍ അത്തരമൊരു ചിത്രം വീട്ടില്‍ വയ്ക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. കൂടാതെ ചിത്രത്തില്‍ ആനകള്‍ അവരുടെ തുമ്പിക്കൈയില്‍ കലശം വച്ചുകൊണ്ട് നില്‍ക്കുകയാണെങ്കില്‍ അത്തരം ചിത്രവും നല്ലതായി കണക്കാക്കപ്പെടുന്നു, ഇത് വീട്ടില്‍ സന്തോഷവും സമാധാനവും സമ്പത്തും നല്‍കുന്നു.

2. ലക്ഷ്മി ദേവിയുടെ ചിത്രം വാങ്ങുമ്പോള്‍ ഇത് കൂടി ശ്രദ്ധിക്കണം എന്തെന്നാല്‍ ലക്ഷ്മീദേവി ഇരിക്കുന്നത് താമരപ്പൂവില്‍ ആയിരിക്കണമെന്നത് (Lakshmi ji sitting on lotus). അത്തരം ചിത്രങ്ങളും വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ഇത്തരമൊരു ചിത്രം ആരാധിക്കുന്നതിലൂടെ വീട്ടില്‍ പണത്തിനും സമ്പത്തിനും ഒരു കുറവും ഉണ്ടാവില്ല.

3.ലക്ഷ്മി ദേവിക്കൊപ്പം വിഷ്ണുവിനെ ആരാധിക്കുന്നത് അത്യാവശ്യവും ശുഭകരവുമാണ്. വിഷ്ണുവില്ലാതെ ലക്ഷ്മി ദേവി ആരുടെയും വീട്ടില്‍ വരില്ലയെന്നും അതുകൊണ്ടുതന്നെ വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയെ വീട്ടിലേക്ക് കൊണ്ടുവരാം എന്നാണ് വിശ്വാസം. അതിനാല്‍ ലക്ഷ്മി ദേവിയും വിഷ്ണുദേവനും ഒരുമിച്ചുള്ള ചിത്രം (Goddess Lakshmi and lord Vishnu together) വീട്ടില്‍ വയ്ക്കുന്നതും ഉത്തമമാണ്.

4. രണ്ട് കൈകളില്‍ നിന്നും പണം ഒഴുകുന്ന ലക്ഷ്മി ദേവിയുടെ ചിത്രം സമ്പത്ത് കൈവരിക്കുന്നതിന് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. അതുപോലെതന്നെ ലക്ഷ്മി ദേവി പുഞ്ചിരിക്കുന്ന ചിത്രവും ഉത്തമമായി കണക്കാക്കപ്പെടുന്നു. അതുപോലെ ലക്ഷ്മി ദേവിയുടെ ചിത്രത്തില്‍ (Kuber photo with lakshmi ji) കുബേരന്റെ ചിത്രമുള്ളതും നല്ലതായി കണക്കാക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button