Latest NewsIndia

ഇന്ത്യയിലെ കോച്ചിംഗ് ഫാക്ടറിയിൽ ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നു: ജനുവരിയിൽ മാത്രം കോട്ടയിൽ 6 വിദ്യാർത്ഥികൾ ജീവനൊടുക്കി

ജനുവരി 23 വ്യാഴാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള അഫ്സ ഷെയ്ക്ക് എന്ന പെൺകുട്ടി തന്റെ വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ജയ്പുർ: രാജസ്ഥാനിലെ വിദ്യാഭ്യാസ കോച്ചിംഗ് നഗരമായ കോട്ടയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ ഇപ്പോഴും ആശങ്കാജനകമായ തോതിൽ തുടരുന്നു. ജനുവരിയിലെ മൂന്ന് ആഴ്ചകളിൽ മാത്രം 6 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ജനുവരി 23 വ്യാഴാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള അഫ്സ ഷെയ്ക്ക് എന്ന പെൺകുട്ടി തന്റെ വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2023 ജൂൺ മുതൽ നീറ്റിന് തയ്യാറെടുക്കാൻ പെൺകുട്ടി കോട്ടയിൽ താമസിച്ചിരുന്നു.

ആഴ്ചതോറുമുള്ള പരീക്ഷകൾക്ക് ശേഷം ഞായറാഴ്ച കുടുംബത്തിന് ഒരു ഫോൺ കോൾ വന്നപ്പോൾ മുതൽ പെൺകുട്ടി അസ്വസ്ഥതയിലായിരുന്നെന്ന് കുടുംബം പറയുന്നു. അടുത്ത ദിവസം രാവിലെ 10 മണിക്ക് ശേഷം വിളിക്കാമെന്ന് പെൺകുട്ടി അമ്മയെ അറിയിച്ചിരുന്നു. തുടർന്ന് കോൾ ഒരിക്കലും വരാതിരുന്നപ്പോൾ കുടുംബം ആശങ്കാകുലരായി. തുടർന്നാണ് ആത്മഹത്യ വിവരം അറിയുന്നത്. കോട്ട നഗരത്തിലെ ഓൾഡ് രാജീവ് ഗാന്ധി നഗർ പ്രദേശത്തെ ഒരു പ്രമുഖ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായിരുന്നു ഷെയ്ക്ക്. അതിനിടെ അതേ ദിവസം തന്നെ അസം നിവാസിയായ പരാഗ് എന്ന മറ്റൊരു ആൺകുട്ടിയെ മഹാവീർ നഗറിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നിരവധി കോച്ചിംഗ് സ്ഥാപനങ്ങൾ, കോച്ചിംഗ് സെന്ററുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ, പിജികൾ, അനുബന്ധ ബിസിനസുകൾ എന്നിവയെ ചുറ്റിപ്പറ്റി വികസിച്ച ഇന്ത്യയിലെ ‘കോച്ചിംഗ് ഫാക്ടറി’ എന്ന് വിളിക്കപ്പെടുന്ന നഗരം എല്ലാ മാസവും വിദ്യാർത്ഥികളുടെ ആത്മഹത്യകളുമായി കുപ്രസിദ്ധിയാർജ്ജിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും കോച്ചിംഗ് സ്ഥാപനങ്ങളും വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെഷനുകൾ നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button