അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

 

തൃശൂര്‍: കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മണലൂരില്‍ മധ്യവയസ്‌കയെ അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണലൂര്‍ സത്രം ശിവക്ഷേത്രത്തിന് പിന്‍വശം വേളയില്‍ മുരളിയുടെ ഭാര്യ ലത(56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ പിന്നില്‍ അയല്‍വാസിയുടെ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കും : വനംവകുപ്പ് നടപടി തുടങ്ങി

ലതയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബിസിനസുകാരനായിരുന്ന ഭര്‍ത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു ലത താമസിച്ചിരുന്നത്. ഭര്‍ത്താവിനെ 6 മാസം മുമ്പ് ചെന്നൈയില്‍ വെച്ച് കാണാതായതിനെ തുടര്‍ന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Share
Leave a Comment