സംവിധായകന്‍ ഷാഫിയുടെ നില അതീവ ഗുരുതരം

കൊച്ചി:കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.

Read Also: ടാറ്റൂ ചെയ്യുന്നതിന് അനസ്‌തേഷ്യ ചെയ്തു, പിന്നാലെ ഹൃദയാഘാതം: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണ മരണം

മലയാളത്തില്‍ നിരവധി ബോക്സോഫീസ് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാഫി. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍ ഒരു തമിഴ് സിനിമയടക്കം 18 സിനിമകള്‍ സംവിധാനം ചെയ്തു. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന സിനിമ.

 

 

Share
Leave a Comment