ബ്രസീലിയ: ടാറ്റൂ ചെയ്യുന്നതിനിടെ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു. ബ്രസീലിയന്‍ ഓട്ടോ ഇന്‍ഫ്‌ളുവന്‍സറായ റിക്കാര്‍ഡോ ഗോഡോയ് എന്നയാളാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം കാരണം മരിച്ചത്. 45 വയസായിരുന്നു.
Read also: തണുത്തുറഞ്ഞ് ന്യൂഡല്‍ഹി : വിവിധയിടങ്ങളില്‍ അതിശൈത്യം
റിക്കാര്‍ഡോ ഗോഡോയ്ക്ക് തന്റെ മുതുകില്‍ ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തിന് ടാറ്റൂ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളുടെ തുടക്കത്തില്‍ തന്നെ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന് ജനറല്‍ അനസ്‌തേഷ്യ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെ വേഗത്തില്‍ പരിശോധനകള്‍ നടത്തിയെന്നും ഒരു കാര്‍ഡിയോളജിസ്റ്റിന്റെ സഹായം തേടിയിരുന്നവെന്നും സ്റ്റുഡിയോ ഉടമയെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, റിക്കാര്‍ഡോ ഗോഡോയ് പങ്കുവെച്ച അവസാന പോസ്റ്റില്‍ താന്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നും അറിയിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ലംബോര്‍ഗിനികളും ഫെരാരികളും വില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് കെട്ടിപ്പടുത്താണ് റിക്കാര്‍ഡോ ഗോഡോയ് പ്രശസ്തനായത്. ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിന് 2,26,000 ഫോളോവേഴ്സുണ്ട്.
Leave a Comment