പൂനെയില്‍ 37 പേര്‍ക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം : ഗ്രാമീണമേഖലയിൽ അതീവ ജാഗ്രത

പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നവരിലാണ് രോഗബാധ കൂടുതലായും റിപോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി

മുംബൈ : പൂനെയില്‍ 37 പേര്‍ക്ക് കൂടി അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59 ആയി. ഗ്രാമീണമേഖലയിലാണ് രോഗം പടരുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ പുരുഷന്‍മാരാണ്.
നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്നതാണ് ഈ രോഗം.

ചിലപ്പോള്‍ പക്ഷാഘാതത്തിനും കാരണമായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നവരിലാണ് രോഗബാധ കൂടുതലായും റിപോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

വയറുവേദന,അതിസാരം, കൈകാലുകള്‍ക്കുള്ള ബലക്ഷയം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നും ആശങ്കവേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Share
Leave a Comment