മലപ്പുറം: അരീക്കോട് കിണറ്റില്‍ വീണ ആനയെ കരയിൽ കയറ്റാനുള്ള വനം വകുപ്പിന്റെ ദൗത്യം വിജയിച്ചു. 21 മണിക്കൂർ നീണ്ട പരിശ്രമത്തിനു ഒടുവിൽ ആനയെ കരയിൽ കയറ്റി. കിണറ്റില്‍ നിന്നു മണ്ണു മാന്തി, പാത നിര്‍മിച്ചാണ് ആനയെ പുറത്തെത്തിച്ചത്.
read also: ആതിര കൊലപാതകക്കേസില്‍ ജോണ്‍സണ്‍ ഔസേപ്പ് പിടിയില്‍ : വിഷം കഴിച്ചതായി സംശയം
ജനവാസ മേഖലയില്‍ നില്‍ക്കുന്ന ആനയെ പടക്കംപൊട്ടിച്ച് കാട്ടിലേക്ക് കയറ്റാനാണ് വനം വകുപ്പിന്റെ ശ്രമം. ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടു കയറ്റാനായി വനം വകുപ്പിന്റെ 60 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കാളികളായത്.
Leave a Comment