ചൈനയുമായി കൈകോര്‍ത്ത് പാകിസ്ഥാന്‍

 

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ചൈനീസ് വ്യവസായികളെ ക്ഷണിച്ച് പ്രസിഡന്റ് സുല്‍ത്താന്‍ മെഹമൂദ് ചൗധരി. മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയിലെ യുനാന്‍ സണ്ണി റോഡ് ആന്‍ഡ് ബ്രിഡ്ജ് കമ്പനിയുടെ ഡയറക്ടര്‍ കഴിഞ്ഞ ദിവസം മുസാഫറാബാദില്‍ കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുരങ്കങ്ങളും ഹൈവേകളും നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള കമ്പനിയായ ലീ പിംഗ്, പിഒകെയിലെ ഒന്നിലധികം പ്രോജക്ടുകള്‍ക്കായുള്ള ബ്ലൂപ്രിന്റ് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Read Also: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കാട്ടുതീ

പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ചും പ്രകൃതിവിഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചെന്നും അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാന്‍ അറിയിച്ചു. കരോട്ട്, കൊഹാല ജലവൈദ്യുത പദ്ധതികള്‍, എം-4 മോട്ടോര്‍വേയുടെ നിര്‍മ്മാണം, മിര്‍പൂരിലെപ്രത്യേക സാമ്പത്തിക മേഖല എന്നിവയുള്‍പ്പെടെ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് (സിപിഇസി) കീഴില്‍ പിഒകെയില്‍ ചൈന ഇതിനകം തന്നെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഒകെയും ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഇന്ത്യ, സിപിഇസി പദ്ധതികളെ എതിര്‍ത്തിരുന്നു.

 

 

Share
Leave a Comment