KeralaLatest NewsNews

വി എസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഗവര്‍ണറായി എത്തുമ്പോള്‍ അദ്ദേഹത്തെയും കുടുംബത്തെയും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആര്‍ലേക്കര്‍ പറഞ്ഞു.

Read Also: മഹാരാഷ്ട്രയിലെ ട്രെയിൻ ദുരന്തം : അപകടത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 13 ആയി

‘ ഭാഗ്യവശാല്‍ അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നേരിട്ട് കണ്ട് ആശയവിനിമയം നടത്താന്‍ കഴിഞ്ഞു. നിലവില്‍ അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല , വി എസിനെ കാണണമെന്ന് ഒരുപാട് ആഗ്രഹമുള്ളത് കൊണ്ടാണ് വന്നത്, എന്നും ആരോഗ്യവാനായി ഇരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ‘അദ്ദേഹം പറഞ്ഞു. വി എസിനെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

യു ജി സി ബില്ലിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് ഒരു ജാനാധിപത്യ രാജ്യമാണെന്നും എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞ ആര്‍ലേക്കര്‍ ഇപ്പോള്‍ പുറത്തു വന്നത് കരട് നയമാണെന്നും ചര്‍ച്ചകളിലൂടെ മാത്രമേ അന്തിമ തീരുമാനത്തിലെത്തുകയുള്ളു എന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button