ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊല: കൊടി സുനി പ്രതിയായ കേസിന്റെ വിചാരണ ഇന്ന് തുടങ്ങും

കണ്ണൂര്‍: കണ്ണൂര്‍ ന്യൂ മാഹിയില്‍ 2010ല്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ തലശ്ശേരി കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും. ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഈ കേസില്‍ രണ്ടും നാലും പ്രതികളാണ്. പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകും. വിചാരണയ്ക്ക് ഹാജരാകാന്‍, കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന പരോള്‍ വ്യവസ്ഥയില്‍ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു.

Read Also:ഡൽഹിയിൽ അധികാരം പിടിച്ചെടുക്കാൻ സിപിഐ സഥാനാർത്ഥി: പത്തനംതിട്ട സ്വദേശി ഷിജോ വർഗീസ് കുര്യൻ

വിജിത്ത്, ഷിനോജ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ 2010 മെയ് 28ന് ന്യൂ മാഹിയില്‍ ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു. കോടതിയില്‍ ഹാജരായി മടങ്ങുമ്പോഴായിരുന്നു അക്രമം. 16 പ്രതികളുള്ള കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്.

Share
Leave a Comment