വാഷിംഗ്ടണ്‍: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ സുവര്‍ണകാലത്തിന് തുടക്കമെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയം ഉറപ്പാക്കും. സമൃദ്ധിയുള്ള സ്വതന്ത്ര അമേരിക്ക കെട്ടിപ്പടുക്കും. ഇന്ന് മുതല്‍ അമേരിക്ക അഭിവൃദ്ധി പ്രാപിക്കുമെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റായി ചുമതലയേറ്റുള്ള ആദ്യപ്രസംഗത്തില്‍ വധശ്രമവും പരാമര്‍ശിച്ചു.
Read Also: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ സൈറണുകള്‍ ഒരുമിച്ച് മുഴങ്ങും
തന്റെ ജീവന്‍ തിരിച്ചുകിട്ടിയത് അമേരിക്കയെ വീണ്ടും മഹത്തരമാക്കാനാണെന്ന് ട്രംപ് പറഞ്ഞു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ അനധികൃത കുടിയേറ്റങ്ങളും ഇല്ലാതാക്കുമെന്ന് ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ നുഴഞ്ഞുക്കയറ്റം അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ക്രിമിനല്‍, മാഫിയ സംഘങ്ങളെ തുരുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
രാജ്യത്ത് രണ്ട് ജെന്‍ഡര്‍ മാത്രം മതി. സ്ത്രീ-പുരുഷ ലിംഗത്തില്‍പ്പെട്ടവരെ മാത്രമേ അമേരിക്ക അംഗീകരിക്കൂ. LGBTQ+ സമൂഹത്തെ അംഗീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റി. ഇനി മുതല്‍ ഗള്‍ഫ് ഓഫ് അമേരിക്കയെന്നാകും അറിയപ്പെടുക. പാനമ കനാലിന്റെ അധികാരം തിരികെ വാങ്ങുമെന്ന് ട്രംപ് പറഞ്ഞു.
Leave a Comment