എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിനായി ഒരുങ്ങുകയാണ് രാജ്യം. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു, ഇന്ത്യയെ ഒരു ഡെമോക്രാറ്റിക് റിപ്പബ്ലിക്കാക്കി. 76-ാമത് റിപ്പബ്ലിക് ദിനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായേക്കും. 1950ൽ ഇന്ത്യ ആദ്യ റിപ്പബ്ലിക് ദിനം ആ ഘോഷിച്ചപ്പോൾ അപ്പോഴത്തെ ഇന്തൊനീഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു പരേഡിലെ മുഖ്യാതിഥി.
read also: റിപ്പബ്ലിക് ദിന പരേഡ് : താരമാകാൻ ‘പ്രലേ മിസൈൽ’
റിപ്പബ്ലിക് ദിനം 2025 തീം: ‘സ്വർണിം ഭാരത്: വിരാസത് ഔർ വികാസ്’
ഈ വർഷത്തെ ആഘോഷത്തിനായി സർക്കാർ ‘സ്വർണിം ഭാരത്: വിരാസത് ഔർ വികാസ്’ എന്ന തീം പ്രഖ്യാപിച്ചു. ഇത് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും വികസനത്തിലെ അതിൻ്റെ കുതിപ്പിനെയുമാണ് അടയാളപ്പെടുത്തുന്നത്.
ഏകദേശം 77,000 പേർക്ക് പങ്കെടുക്കാൻ കഴിയുന്നവിധത്തിലാണ് പരേഡിനുള്ള ഒരുക്കങ്ങൾ. ഇതിനായുള്ള ടിക്കറ്റുകൾ പ്രതിരോധ മന്ത്രാലയത്തിൻ്റെ അമന്ദ്രൻ പോർട്ടൽ (aamantran.mod.gov.in) വഴി ഓൺലൈനായും സേനാഭവൻ, ശാസ്ത്രി ഭവൻ, ജന്തർ മന്തർ, പ്രഗതി മൈതാനം, രാജീവ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഓഫ്‌ലൈനായും ലഭ്യമാണ്. ചടങ്ങിനുള്ള ടിക്കറ്റുകൾ അമന്ദ്രൻ പോർട്ടൽ വഴിയും MSeva മൊബൈൽ ആപ്പ് വഴിയും ലഭ്യമാണ്.
Leave a Comment