KeralaLatest News

ജയിലിൽ കയറുമ്പോഴും മണവാളൻ റീൽസിലാണ്, തിരക്കിലാണ് : ചിത്രീകരിച്ചത് കൂട്ടുകാർ

മുഹമ്മദ് ഷെഹിന്‍ഷാ ജയിലില്‍ കവാടത്തില്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ചിത്രീകരണം

തൃശൂര്‍: കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷാ ജില്ലാ ജയിലിലേക്ക് പോകുമ്പോഴും റീല്‍സെടുത്തു. ജില്ലാ ജയിലിന് മുന്നിലാണ് മുഹമ്മദ് ഷഹീന്‍ ഷായുടെ റീല്‍സ് ചിത്രീകരണം.

റിമാന്‍ഡിലായി ജയിലിലടക്കാന്‍ പോകുമ്പോഴായിരുന്നു മുഹമ്മദ് ഷെഹിന്‍ഷായും കൂട്ടുകാരുമാണ് റീല്‍സെടുത്തത്. മുഹമ്മദ് ഷെഹിന്‍ഷാ ജയിലില്‍ കവാടത്തില്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചു വരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്.

തൃശ്ശൂര്‍ പൂരദിവസം കേരള വര്‍മ്മ കോളജിന് സമീപം വിദ്യാര്‍ഥികളെ വണ്ടികയറ്റിക്കൊല്ലാന്‍ ശ്രമിച്ചതാണ് മണവാളനെ ജയിലിലെത്തിച്ചത്. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കുടകില്‍ നിന്ന് പിടികൂടിയത്. തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

shortlink

Post Your Comments


Back to top button