ഡൽഹിയിൽ അധികാരം പിടിച്ചെടുക്കാൻ സിപിഐ സഥാനാർത്ഥി: പത്തനംതിട്ട സ്വദേശി ഷിജോ വർഗീസ് കുര്യൻ

എഎപിയുടെ സിറ്റിംഗ് മണ്ഡലമായ വികാസ്പുരിയിൽ വെല്ലുവിളി ഉയർത്തുകയാണ് സിപിഐ

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് രാജ്യ തലസ്ഥാനം. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ത്രികോണപ്പോരു തന്നെയാകും ഇത്തവണയും ഡൽഹിയിൽ നടക്കുക. എന്നാൽ എഎപിയുടെ സിറ്റിംഗ് മണ്ഡലമായ വികാസ്പുരിയിൽ വെല്ലുവിളി ഉയർത്തുകയാണ് സിപിഐ.

read also: 76-ാമത് റിപ്പബ്ലിക് ദിനം: മുഖ്യാതിഥി, പ്രാധാന്യം, സവിശേഷതകൾ അറിയാം

പതിറ്റാണ്ടുകളായി ഡൽഹിയുടെ ഭരണ സംവിധാനങ്ങളിൽനിന്ന് ഇടതുപക്ഷം പുറത്താണെങ്കിലും ഇത്തവണ അധികാരം പിടിച്ചെടുക്കാൻ സിപിഐ മുന്നിൽ ഇറക്കുന്നത് ഒരു മലയാളിയെ ആണ്. പത്തനംതിട്ട സ്വദേശി കൂടിയായ ഷിജോ വർഗീസ് കുര്യനാണ് ഇവിടെ സ്ഥാനാർഥി. വികസനത്തിലൂന്നിയുള്ള ഭരണം ഉറപ്പാക്കുമെന്നതാണ് സിപിഐയുടെ അജൻഡയെന്ന് ഷിജോ പറയുന്നു.

Share
Leave a Comment