കോഴിക്കോട് : നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കോഴിക്കോട് കസബ പോലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പത്രപരസ്യം നല്‍കിയത്. നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കസബ പോലീസ് ആണ് നടനെതിരെ കേസെടുത്തിരുന്നത്.
നടന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കുടുംബ തര്‍ക്കം മുതലെടുത്ത് കുട്ടിയെ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. നടന്‍ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം. കേസില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് വൈകുന്നതില്‍ വിമര്‍ശനം.
Leave a Comment