കണ്ണൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പള്ളിയാം മൂല ബീച്ച് റോഡില്‍ ജീപ്പിടിച്ച് ആറ് വയസുകാരന്‍ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ന്‍ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.
read also: ഒമാനിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് മെനിഞ്ചോ കോക്കൽ കോഞ്ചുഗേറ്റ് വാക്സിൻ നിർബന്ധമാക്കി
ഖലീഫ മന്‍സിലിൽ വി എന്‍ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Leave a Comment